ആറാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍

  • IndiaGlitz, [Wednesday,March 29 2023]

ആറു വയസ്സുള്ളപ്പോൾ തനിക്കു നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ. മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സംസാരിക്കവേയാണ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ദുരനുഭവം കലക്ടർ പങ്കുവച്ചത്. രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എൻ്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്. അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെന്നെത്തുമ്പോൾ ഞാൻ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്’; ദിവ്യ എസ്. അയ്യർ പറഞ്ഞു. എന്നാൽ ഇരുവരുടെയും മുഖം ഇപ്പോൾ ഓർമ്മ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. ചെറുപ്രായത്തിൽ തന്നെ ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കണം എന്നും കളക്ടർ വ്യക്തമാക്കി. ചടങ്ങിൽ ഡിസ്ട്രിക്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി എസ്. ശ്രീരാജ്, അഡ്വ. ആർ. കിരൺരാജ് എന്നിവർ പരിശീലനം നയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിച്ചു.

More News

രോഹിത്തിന് പകരക്കാരനായി സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും

രോഹിത്തിന് പകരക്കാരനായി സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം അഞ്ചു വയസ്സ് തന്നെ: മന്ത്രി വി ശിവൻ കുട്ടി

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം അഞ്ചു വയസ്സ് തന്നെ: മന്ത്രി വി ശിവൻ കുട്ടി

മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' കൂക്ക് ലെൻസിൻ്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി

മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' കൂക്ക് ലെൻസിൻ്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി

രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് തിയറ്ററുകളിലേക്ക്

രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് തിയറ്ററുകളിലേക്ക്

ഇനി ഒരൂഴവുമില്ല, എല്ലാ പരിപാടിയും നിര്‍ത്തി: പ്രിയദര്‍ശൻ

ഇനി ഒരൂഴവുമില്ല, എല്ലാ പരിപാടിയും നിര്‍ത്തി: പ്രിയദര്‍ശൻ