പ്രധാനമന്ത്രിക്ക് കത്തെഴുതി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള വഴി തുറക്കുവാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന് വേണ്ടി ക്രൊയേഷ്യക്കാരൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് രംഗത്ത്. ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനും കത്തയച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഒരു എളിയ അഭ്യര്‍ത്ഥന, ദയവായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. നമ്മുടെ രാജ്യത്തിൻ്റെ അഭിമാനത്തിനും ത്രിവര്‍ണ്ണ പതാകയ്ക്കും വേണ്ടി ഞങ്ങള്‍ക്ക് പോരാടണം, ജയ് ഹിന്ദ്”- മോദിക്ക് എഴുതിയ കത്തിൻ്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഇഗോര്‍ സ്റ്റിമാച്ച് ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യൻ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തെങ്കിലും ഉള്ള ടീമുകളെ ഏഷ്യൻ ഗെയിംസിന് അയച്ചാൽ മതിയെന്ന കേന്ദ്ര കായിക മന്ത്രാലയത്തിൻ്റെ തീരുമാനമാണ് ഫുട്ബോൾ ടീമിൻ്റെ യാത്ര പ്രതിസന്ധിയിൽ ആക്കിയത്. കഴിഞ്ഞ നാലു വർഷമായി ടീം കഠിനാധ്വാനത്തിൽ ആണെന്നും കൂടുതൽ പിന്തുണയുണ്ടെങ്കിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പുരുഷ ഫുട്ബാൾ ടീമിന് തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമായേക്കുമെന്ന സാഹചര്യത്തിലാണ് സ്റ്റിമാക്കിന്‍റെ അഭ്യർഥന. നിലവിൽ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ റാങ്കിങ്ങിൽ ഇന്ത്യ 18ാം സ്ഥാനത്താണ്. ഫുട്ബാളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയത്തിന് അപ്പീല്‍ നൽകുമെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്.

More News

'പ്രോജക്ട് കെ'; ദീപിക പദുക്കോണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'പ്രോജക്ട് കെ'; ദീപിക പദുക്കോണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉമ്മൻ ചാണ്ടി വിട വാങ്ങി; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

ഉമ്മൻ ചാണ്ടി വിട വാങ്ങി; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ 'ജയിലർ'; രണ്ടാം ഗാനം 'ഹുക്കും' റിലീസായി

സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ 'ജയിലർ'; രണ്ടാം ഗാനം 'ഹുക്കും' റിലീസായി

പ്രൊമോഷന് വരാത്ത നടന്മാരിൽ രണ്ടുപേർ വ്യത്യസ്ഥർ; വെള്ളം മുരളി

പ്രൊമോഷന് വരാത്ത നടന്മാരിൽ രണ്ടുപേർ വ്യത്യസ്ഥർ; വെള്ളം മുരളി

ഷാജന്‍ സ്കറിയക്കെതിരെ പുതിയ കേസ്

ഷാജന്‍ സ്കറിയക്കെതിരെ പുതിയ കേസ്