'വോയ്‌സ് ഓഫ് സത്യനാഥന്' ക്ലീൻ യു സർട്ടിഫിക്കറ്റ്
Send us your feedback to audioarticles@vaarta.com
സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ റാഫി, ജനപ്രിയനായകൻ ദിലീപ് കൂട്ടുകെട്ടിൽ പിറന്ന 'വോയ്‌സ് ഓഫ് സത്യനാഥൻ' സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച് തിയേറ്ററിൽ നർമ്മത്തിന് പ്രധാന്യം നൽകുമെന്നാണ് ചിത്രത്തിൻ്റെ ട്രെയിലർ നൽകുന്ന സൂചന. ജൂലൈ 14ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ: രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ. റാഫി തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്, സംഗീതം: അങ്കിത് മേനോൻ, എഡിറ്റർ: ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കല സംവിധാനം: എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിങ്: മാറ്റിനി ലൈവ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: ടെൻ പോയിന്റ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com