ക്രിസ്റ്റി ട്രെയിലർ റിലീസായി
Send us your feedback to audioarticles@vaarta.com
റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന റൊമാന്റിക്ക് ഫീൽ ഗുഡ് സിനിമയാണ് ക്രിസ്റ്റി. നവാഗതനായ ആൽവിൻ ഹെൻറി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മാലിദ്വീപിലും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലത്തും പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തു. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ,
വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം ഫെബ്രുവരിയിൽ 17ന് പ്രദർശനത്തിനെത്തും. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com