ക്രിസ്റ്റഫർ സിനിമ: വി.സി സജ്ജനാർ ഐപിഎസിൻ്റെ ജീവിത കഥയോ?
Send us your feedback to audioarticles@vaarta.com
തിയേറ്ററുകളിൽ പ്രകമ്പനം തീർക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് ത്രില്ലർ മാസ് മൂവി ക്രിസ്റ്റഫർ, ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്ഥൻ വിസി സജ്ജനാറുടെ യഥാർഥ ജീവിതകഥയാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളിൽ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാൻ നിയമത്തിൻ്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികൾക്ക് മുന്നിൽ ദശാബ്ദങ്ങൾ കാത്തു കെട്ടി കിടക്കാൻ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് ക്രിസ്റ്റഫർ. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന സ്വബോധ്യത്തിൽ നിന്ന് നിയമം കയ്യിലെടുത്ത് ക്രിസ്റ്റഫർ നടത്തുന്ന താന്തോന്നിത്തരങ്ങളെ പ്രേക്ഷകർ നിറകൈയ്യടിയോടെ സ്വീകരിക്കുന്നു. പ്രതികൾക്കെതിരെ വേഗത്തിൽ നീതി നടപ്പിലാക്കാൻ ഇഷ്ടപ്പെടുന്ന ഏതൊരാളും തറപ്പിച്ചു പറയും ക്രിസ്റ്റഫർ ആണ് ശരിയെന്ന്. എന്നാൽ പൊലീസ് സംവിധാനത്തിനും കോടതികൾക്കും ആധുനിക നിയമവ്യവസ്ഥക്കും തലവേദന തീർക്കുമെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിൻ്റെ വിശദീകരണം.
2019 നവംബര്‍ 28ന് ഹൈദ്രാബാദിൽ യുവഡോക്ടറെ അതിക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം, മൃതദേഹം കത്തിച്ചു കളഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ നാലു പ്രതികളെ പോലീസ് ആത്മ രക്ഷക്കായി വെടിവച്ചു കൊന്നതായി 2019 ഡിസംബർ 6ന് ഹൈദരാബാദ് ഐപിഎസ് സഞ്ജനാർ പ്രഖ്യാപിച്ചിരുന്നു. 2008ൽ ഹൈദ്രാബാദിലെ വാറങ്കലിലെ രണ്ട് വനിതാ എഞ്ചിനീയറിംഗ് വിദ്യാർഥികളെ, പ്രണയാഭ്യർഥന നിരസിച്ചതിന് ശ്രീനിവാസന് എന്നയാളും സുഹൃത്തുക്കളായ ബി സൻജയ്, പി.ഹരികൃഷ്ണൻ എന്നീ മൂന്നുപേർ ചേർന്ന് ആസിഡ് ആക്രമണം നടത്തി ശരീരത്തെ ക്രൂരമായി വികൃതമാക്കിയിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെയും പിന്നീട് പൊലീസ് ആത്മരക്ഷാർഥം വെടിവെച്ച് കൊന്നിരുന്നു. ഈ സമയത്ത് വാറങ്കൽ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നത് നിലവിൽ ഹൈദ്രാബാദ് പോലീസ് കമ്മീഷണറായ വിസി സജ്ജനാർ ആയിരുന്നു. ക്രിസ്റ്റഫറെ പോലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് സജ്ജനാർ. ഇദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന നിയമവിരുദ്ധമായ എട്ടോളം നരഹത്യകൾ സമൂഹം വലിയരീതിയിൽ ആഘോഷിച്ചിട്ടുണ്ട്. അതുപോലെ വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വിസി സജ്ജനാർ ഐപിഎസിനൊപ്പം ക്രിസ്റ്റഫർ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നിൽക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ ക്രിസ്റ്റഫറിന്റെ രചനയിൽ വിസി സജ്ജനാറുടെ ജീവിതകഥ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് സമൂഹമാദ്ധ്യമങ്ങൾ.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments