ചിത്രയെ ഒഴിവാക്കിയത് യോഗ്യത ഇല്ലാത്തതിനാലെന്ന് അത് ലറ്റിക് ഫെഡറേഷന്
Send us your feedback to audioarticles@vaarta.com
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് മലയാളി അത്ലറ്റ് പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലെന്ന് ദേശീയ അത്ലറ്റിക് ഫെഡറേഷന്. ഏഷ്യന്‍ ചാന്പ്യന്ഷിപ്പില് മെഡല്‍ നേടിയതുകൊണ്ട് മാത്രം ഒരു അത്ലറ്റിനെ ലോക ചാന്പ്യന്ഷിപ്പില് പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് ഫെഡറേഷന് വ്യക്തമാക്കി.
ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ലോക ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍നിന്ന് പുറത്താക്കിയത് വിവാദമായ പശ്ചാത്തലത്തില്‍ ദേശീയ കായിക മന്ത്രാലയം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടു വിശദീകരണം തേടിയിരുന്നു. ഫെഡറേഷന് കായിക മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലാണ് പി.യു ചിത്ര സ്വര്‍ണം നേടിയത്.ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയുടെ പ്രകടം നിലവാരമുള്ളതായിരുന്നില്ല. 1,500 മീറ്ററില്‍ 4.28 സെന്റുകൊണ്ടാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. താരങ്ങളുടെ പ്രകടനം സൂഷ്മമായി നിരീക്ഷിച്ച ശേഷമാണ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ കണ്ടെത്തിയതെന്നും ഫെഡറേഷന് വ്യക്തമാക്കുന്നു.
ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനു പിന്നില്‍ സിലക്ഷന്‍ കമ്മിറ്റിയിലെ ചിലരുടെ നിക്ഷിപ്ത താല്പര്യമാണെന്നു ചൂണ്ടിക്കാട്ടി ചിത്ര ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments