ചിരഞ്ജീവിയുടെ 'മെഗാ156'; ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

  • IndiaGlitz, [Tuesday,October 24 2023]

മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മെഗാ156'ൻ്റെ പുതിയ പോസ്റ്റർ ദസറയുടെ ശുഭ മുഹൂർത്തത്തിൽ പുറത്തിറക്കി. യുവി ക്രിയേഷൻസിൻ്റെ ബാനറിൽ സംവിധായകൻ വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്ററിൽ ഒരു പുരാതന ത്രിശൂലവും പശ്ചാത്തലത്തിൽ ഒരു വെള്ളപ്പൊക്കവും സ്ഫോടനവുമാണ് കാണാൻ സാധിക്കുന്നത്.

'ദസറ ആശംസകൾ' എന്ന് പറഞ്ഞു കൊണ്ടാണ് നിർമ്മാതാക്കൾ പോസ്റ്റർ പുറത്തുവിട്ടത്. വിക്രം, വംശി പ്രമോദ് എന്നിവരുടെ നിർമ്മാണത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. 'ആർആർആർ' ലൂടെ അക്കാദമി അവാർഡ് കരസ്ഥമാക്കിയ ഇതിഹാസതാരം എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവർ വരികൾ ഒരുക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, മുൻ നിർമ്മാതാവ് കാർത്തിക് ശബരീഷ് എന്നിവർ ചേർന്നാണ് തയ്യാറാക്കുന്നത്. ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഭാഷണങ്ങൾ: സായി മാധവ് ബുറ.

More News

കാലാവധി കഴിഞ്ഞ മരുന്നുകൾ; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

കാലാവധി കഴിഞ്ഞ മരുന്നുകൾ; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

നാദിർഷ-റാഫി ടീമിൻ്റെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

നാദിർഷ-റാഫി ടീമിൻ്റെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

കെ റെയിൽ പദ്ധതി എൻ്റെ ഐഡിയ: കെ ബി ഗണേഷ് കുമാർ

കെ റെയിൽ പദ്ധതി എൻ്റെ ഐഡിയ: കെ ബി ഗണേഷ് കുമാർ

ഒരു വോട്ടിനായാലും ഇത്തവണ തൃശ്ശൂരില്‍ ജയിപ്പിക്കണേ: സുരേഷ് ഗോപി

ഒരു വോട്ടിനായാലും ഇത്തവണ തൃശ്ശൂരില്‍ ജയിപ്പിക്കണേ: സുരേഷ് ഗോപി

ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്