വിവാദങ്ങള്‍ക്ക് മറുപടി നൽകി ചിന്ത ജെറോം
- IndiaGlitz, [Thursday,January 05 2023]
യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന് ശമ്പളം ഇരട്ടിപ്പിച്ചു ഒരുലക്ഷം ആക്കിയെന്നും മുപ്പത്തിരണ്ട് ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്നുമുള്ള വാർത്ത പച്ചക്കള്ളം ആണെന്ന് ചിന്ത ജെറോം വിവാദങ്ങള്‍ക്ക് മറുപടി നൽകി. വ്യക്തിപരമായി ഇത്രയും തുകയൊന്നും സൂക്ഷിക്കുന്ന രീതിയോ, പ്രവർത്തന പാരമ്പര്യമോ കുടുംബ അന്തരീക്ഷമോ അല്ല എന്നെപ്പോലൊരാൾക്കുള്ളതെന്ന് അടുത്ത് സഹകരിക്കുന്നവർക്കൊക്കെ അറിയാം. ഇതൊരു വ്യാജ പ്രചരണമാണെന്ന് കരുതി ഞാൻ അത് ഗൗരവത്തിലെടുത്തില്ല. അത്രയും തുക ഒരുമിച്ച് കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പാർട്ടി പ്രവർത്തകയെന്ന നിലയിൽ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത മാധ്യമങ്ങളോട് പ്രതികരിച്ചു.
ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ മുൻകാല പ്രാബല്ല്യത്തിൽ സിപിഎമ്മുകാരിയായ യുവജന കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചിരുന്നു. കൂടാതെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിലൂടെ പരിഹസിച്ചുകൊണ്ട് ചിന്തയ്ക്കെതിരെ വിമർശനം തൊടുത്തുവിട്ടതിനു പിന്നാലെയാണ് ചിന്ത മാധ്യമങ്ങൾക്ക് മറുപടി നൽകിയത്.