ചൈനയില്Â ഭൂചലനം: നൂറിലേറെ പേര്Â മരിച്ചെന്ന് റിപ്പോര്Âട്ട്
- IndiaGlitz, [Thursday,August 10 2017]
ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, ഏഴു പേര്‍ മരിച്ചന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് നിരവധി ആളുകള്‍ക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9.20ഓടെ റിക്ടര്‍ സ്‌കെയില്‍ 7തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വാര്‍ത്ത എജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ മുപ്പത് പേരുടെ നില ഗുരുതരമാണ്.
ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്.
നേരത്തെയും ഇവിടെ ഭൂചനം ഉണ്ടായിട്ടുണ്ട്.