ഭീഷണി മുഴക്കി വീണ്ടും ചൈന
- IndiaGlitz, [Wednesday,August 09 2017]
സംഘര്‍ഷമൊഴിവാക്കാന്‍ ദോക്ക്‌ലാം മേഖലയില്‍ നിന്ന് ഇരു വിഭാഗവും പിന്‍മാറാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം തള്ളി വീണ്ടും ചൈന. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്ന മറുചോദ്യമുയര്‍ത്തിയാണ് ചൈന ഇന്ത്യന്‍ നിര്‍ദ്ദേശം തള്ളിയത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ചൈനയുടെ മുന്നറിയിപ്പു നല്‍കി.
അമ്പതുദിവസമായി ഇരി രാജ്യങ്ങളുടേയും സൈന്യം ദോക്ക്‌ലാമില്‍ മുഖാമുഖം നിലയുറപ്പിച്ചിട്ട്. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ തടയുകയും ചെയ്തിരുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്താണ് റോഡ് നിര്‍മിക്കുന്നതെന്നാണ് ചൈനയുടെ വാദം.
ഡോക് ലാ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ചൈന ചൂണ്ടിക്കാട്ടുന്നു.
സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്ന തരത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.