മരണകാരണം വ്യക്തമാക്കണമെന്ന് സര്‍ക്കാറിനോട് കോടതി
Send us your feedback to audioarticles@vaarta.com
ഗൊരഖ്പൂര്‍: ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തക്കുറവാണ് അപകടകാരണമെന്നും കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിക്കാരായ അഭിഭാഷകന്‍ സുനിത ശര്‍മ്മയുടെയും സാമൂഹ്യപ്രവര്‍ത്തകന്‍ കമലേഷ് സിങിന്റെയും ആവശ്യം. ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.
ഓഗസ്റ്റ ഏഴുമുതല്‍ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ 71 കുട്ടികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ജപ്പാന്‍ ജ്വരം ബാധിച്ചാണെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഓക്‌സിജന്‍ വിതരണത്തിലെ അപാകതയാണ് മരണകാരണമെന്ന് പിന്നീട് ജുഡീഷ്യല്‍ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Follow us on Google News and stay updated with the latest!
Comments