റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ ആണ് കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് യാതൊരു പ്രകോപനമില്ലാതെ എടുത്തുയർത്തി നിലത്തിട്ടത്. കാസർകോട് മഞ്ചേശ്വരത്ത് ആണ് സംഭവം നടന്നത്.

വിദ്യാർഥിനിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മാതാപിതാക്കള്‍ ചൈൽഡ് ലൈനിലും പരാതി നൽകി. വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയുടെ അയൽവാസിയാണ് അബൂബക്കർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഇടപെട്ട ബാലാവകാശ കമ്മിഷൻ, കർശന നടപടിയെടുക്കാൻ മഞ്ചേശ്വരം പൊലീസിന് നിർദേശം നൽകി.

More News

മലയാളി ദമ്പതികൾ ജാമ്യത്തിൽ ഇറങ്ങി: 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ

ജാമ്യത്തിൽ ഇറങ്ങി 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ

കോവിഡ് നിയന്ത്രണങ്ങളില്ലാതെ വൃശ്ചിക പുലരിയില്‍ ശബരിമല നട തുറന്നു

ശബരിമല സന്നിധാനത്ത് ഇനി ജനുവരി 20 വരെ ഇരുമുടിക്കെട്ടുമായി തീർഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ.

വിജയ് ദേവരകൊണ്ടയുടെ അച്ഛൻ വേഷത്തിൽ മോഹൻലാൽ വീണ്ടും തെലുങ്കിൽ

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി മോഹൻലാൽ വീണ്ടും തെലുങ്കിൽ എത്തുന്നു. തലമുറകളിലൂടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് ചിത്രം. 2023 മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും.

മായം തടയുന്നതിന് 'ഓപ്പറേഷൻ ഓയിൽ' പദ്ധതിയുമായി മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കർശനമായി തടയും മന്ത്രി വീണ ജോർജ്.

തീയറ്ററുകളിൽ ക്രിസ്തുമസ് വിരുന്നൊരുക്കാൻ മോഹൻലാലിൻറെ 'എലോൺ'

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് എലോൺ. ചിത്രം ഡിസംബർ 2ന് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.