കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: വി ഡി സതീശൻ

  • IndiaGlitz, [Monday,October 09 2023]

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിനു പിന്നിൽ മാധ്യമങ്ങളാണെന്നും, ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് വി ഡി സതീശൻ വിമർശിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മില്‍ നിന്നും ഇടതു മുന്നണിയില്‍ നിന്നുമാകുമെന്ന് അദ്ദേഹം ആരോപിച്ചു.

പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. അഖിൽ സജീവ് മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്ക് ഇപ്പോഴും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട്. അഖിൽ സജീവിൻ്റെ സംരക്ഷകർ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോൾ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകും- പ്രതിപക്ഷ നേതാവ് പറഞ്ഞു.

More News

ലോക കപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാനിലെ ദുരന്ത ബാധിതർക്ക്: റാഷിദ് ഖാൻ

ലോക കപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാനിലെ ദുരന്ത ബാധിതർക്ക്: റാഷിദ് ഖാൻ

ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ

സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

വയലാ‌ർ പുരസ്കാരത്തിൽ വിമർശനവുമായി ശ്രീകുമാരൻ തമ്പി

വയലാ‌ർ പുരസ്കാരത്തിൽ വിമർശനവുമായി ശ്രീകുമാരൻ തമ്പി