കമൽഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Send us your feedback to audioarticles@vaarta.com
ഉലകനായകൻ കമൽഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂർവ്വം നേരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ആശംസ കുറിപ്പ്. മന്ത്രി പി എ മുഹമ്മദ് റിയാസും മന്ത്രി രാജനും ഉൾപ്പെടെയുള്ളവരും കമൽ ഹാസന് ആശംസ അറിയിച്ച് കുറിപ്പ് പങ്കുവെച്ചു.
"അതുല്യ നടനും പ്രിയ സുഹൃത്തുമായ കമൽ ഹാസനു ജന്മദിന ആശംസകൾ. നടൻ എന്നതിലുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലി ആണ് കമൽ ഹാസൻ. മതനിരപേക്ഷ, പുരോഗമന ആശയങ്ങൾ മുറുകെ പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു. പ്രിയ കമൽ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂർവ്വം നേരുന്നു."- എന്നായിരുന്നു മുഖ്യമന്ത്രി പങ്കു വച്ച കുറുപ്പിൻ്റെ പൂർണ്ണരൂപം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments