മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ എത്തും; പ്രതികരണവുമായി ചാണ്ടി ഉമ്മൻ

  • IndiaGlitz, [Thursday,August 24 2023]

പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ.പുതുപ്പള്ളിക്കാരിൽ ഒരു ചലനവും ഉണ്ടാക്കാൻ ആകില്ലെന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയില്‍ വികസനം കൊണ്ട് വന്നത് വിഎസ്, പിണറായി സര്‍ക്കാരുകള്‍ എന്ന ജെയ്ക്കിൻ്റെ വാദം തെറ്റാണ്. ഏതെങ്കിലും കാര്യം ജെയ്ക്ക് തെളിയിച്ചിട്ടുണ്ടോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. വികസനം കൊണ്ട് വന്നതാരെന്നു പുതുപ്പള്ളിക്കാർക്ക് അറിയാം.

അതേസമയം സതിയമ്മ വിവാദത്തിന് പിന്നിൽ യുഡിഎഫ് ഗൂഢാലോചന എന്ന ആരോപണം അദ്ദേഹം തള്ളി. സതിയമ്മയെ പിരിച്ചു വിട്ടത് യുഡിഎഫ് സർക്കാർ അല്ലെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു. ഇടതു മുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടു നാലു മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയര്‍ക്കുന്നത്തുമായി നടക്കുന്ന പൊതു യോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.

More News

പഠാനെ മറികടക്കാൻ ഒരുങ്ങി സണ്ണി ഡിയോൾ ചിത്രം 'ഗദർ 2'

പഠാനെ മറികടക്കാൻ ഒരുങ്ങി സണ്ണി ഡിയോൾ ചിത്രം 'ഗദർ 2'

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിൽ

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിൽ

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ഐജി ലക്ഷ്മൺ അറസ്റ്റിൽ; അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു

ഐജി ലക്ഷ്മൺ അറസ്റ്റിൽ; അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു

ചന്ദ്രയാന്‍ 3: സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ വിജയകരം; അഭിമാനമായി ഐ.എസ്.ആർ.ഒ

ചന്ദ്രയാന്‍ 3: സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ വിജയകരം; അഭിമാനമായി ഐ.എസ്.ആർ.ഒ