സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

  • IndiaGlitz, [Saturday,February 25 2023]

പൊതുജനങ്ങളുടെ പണം കട്ടെടുത്തും കൈക്കൂലി വാങ്ങിയും സുഖമായി ജീവിക്കാമെന്ന്‌ ആരും ധരിക്കണ്ടെന്ന്‌ മുഖ്യമന്ത്രി. സംസ്ഥാനത്ത് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട തട്ടിപ്പു വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള മുന്നറിയിപ്പ്. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. കളങ്കമുണ്ടാക്കുന്ന വ്യക്തികളെ തുടർന്ന് ചുമന്നു പോകേണ്ട ബാധ്യത സർക്കാരിനില്ല. ഇങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. സമൂഹം ആഗ്രഹിക്കുന്ന നടപടി സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഉദ്യോഗസ്ഥർ സമയബന്ധിതമായി നല്‍കണം. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവക്കാരുടെ ഭാഗത്ത് നിന്ന് നല്ല ഇടപെടലും പിന്തുണയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

More News

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍: അച്ഛനെ കുറിച്ച് മകന്‍ ബിനു പപ്പു

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍: അച്ഛനെ കുറിച്ച് മകന്‍ ബിനു പപ്പു

വധഭീഷണി: യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നിർദേശിച്ച് കോടതി

ചിന്ത ജെറോമിൻ്റെ വധഭീഷണി: യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നിർദേശിച്ച് കോടതി

ഇത് മലയാള സിനിമയ്‌ക്കൊരു മാതൃക: ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

ഇത് മലയാള സിനിമയ്‌ക്കൊരു മാതൃക: ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

കോടതിയലക്ഷ്യ കേസിൽ നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തു

കോടതിയലക്ഷ്യ കേസിൽ നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തു

അനൂപ് മേനോൻ നായകനാകുന്ന 'നിഗൂഢം' ചിത്രീകരണം ആരംഭിച്ചു

അനൂപ് മേനോൻ നായകനാകുന്ന 'നിഗൂഢം' ചിത്രീകരണം ആരംഭിച്ചു