യുഡിഎഫ് നെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി
Send us your feedback to audioarticles@vaarta.com
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻ്റെ വിജയം ഉറപ്പാക്കാൻ വേണ്ടി പുതുപ്പള്ളി ടൗണില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടത്തിയ വികസനത്തിൽ ഊന്നിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ. യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടി കാണിക്കുകയും ചെയ്തെങ്കിലും ഉമ്മൻ ചാണ്ടിയുടെ പേര് ഒരിക്കൽ പോലും മുഖ്യമന്ത്രി പരാമർശിച്ചില്ല.
ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ 'ഉമ്മൻ ചാണ്ടി' എന്ന വാക്ക് പരമാവധി ഒഴിവാക്കണമെന്ന് നേരത്തെ എൽഡിഎഫ് നിർദേശം ഉണ്ടായിരുന്നു. പുതുപ്പള്ളി പ്രദേശത്തിൻ്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും. യുഡിഎഫ് ഭരണകാലത്ത് വികസനങ്ങള്‍ നടന്നില്ല. നാഷണല്‍ ഹൈവേ അടക്കം മുന്നോട്ടു പോയില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടമണ്‍ കൊച്ചി ഹൈവേ യാഥാര്‍ത്ഥ്യമാക്കി. വികസന കാര്യത്തില്‍ നാട് ഒരുപാട് മുന്നോട്ടു പോയി എന്നിങ്ങനെ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com