വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
Send us your feedback to audioarticles@vaarta.com
12 ദിവസത്തെ വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കെ.എൻ ബാലഗോപാൽ, സ്പീക്കർ എ.എൻ ഷംസീർ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. 12 ദിവസം ഇരു രാജ്യങ്ങളിലെയും സംഘടനകളോടും നേതാക്കളോടും കൂടിക്കാഴ്ചകള്‍ നടത്തുകയും പൊതു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് മടക്കം.
അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനമായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത പ്രധാന പരിപാടി. അമേരിക്കൻ സന്ദർശനത്തിനു ശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു. പര്യടനത്തിനിടെ കായികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിന് ക്യൂബന്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിക്കുകയും അതിനുള്ള സാധ്യതകള്‍ തുറക്കുകയും ചെയ്തു. ടൈംസ് സ്‌ക്വയറിൽ നടന്ന മുഖ്യ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞത് ഏറെ ചർച്ചയായിരുന്നു. മാത്രമല്ല, മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ് ന്യൂയോർക്ക് നഗരത്തിൽ പുക മൂടിയതും ലോക കേരള സഭ സംഘാടകർക്ക് തലവേദന സൃഷ്ടിച്ചു. കാന്നഡയിൽ കാട്ടുതീ പടർന്നതോടെയാണ് ന്യൂയോർക്ക് നഗരം പുകയിൽ മൂടിയത്.
Follow us on Google News and stay updated with the latest!
Comments