മുഖ്യമന്ത്രി അച്ഛനെ പോലെ: ആദരവ് പ്രകടിപ്പിച്ച് ഭീമന് രഘു
Send us your feedback to audioarticles@vaarta.com
അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്ന് നടൻ ഭീമന് രഘു. സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. സദസില്‍ മുന്‍ നിരയിലായിരുന്നു ഭീമന് രഘു ഇരുന്നിരുന്നത്. 15 മിനിറ്റ് നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അത്രയും നേരം ഭീമന് രഘു ഒറ്റ നില്‍പ്പായിരുന്നു.
മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റു നിന്നത് എന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. "മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിൻ്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റു നിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബ നാഥൻ. എൻ്റെ അച്ഛൻ്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്"- ഭീമൻ രഘു പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് ബി ജെ പിയില്‍ നിന്ന് രാജി വെച്ച നടന് ഭീമന് രഘു സി പി എമ്മില്‍ ചേര്‍ന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com