വൻ പോലീസ് സുരക്ഷയിൽ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്

  • IndiaGlitz, [Monday,February 20 2023]

മുഖ്യമന്ത്രി ഇന്ന് കാസർഗോഡ് എത്തും. 911 പോലീസുകാരെയും പതിനാല് ഡിവൈഎസ്പിമാരെയുമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കാസർഗോഡ് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പോലീസുകാരെ കൂടി വിന്യസിച്ചാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതല. മുഖ്യമന്ത്രി കോളേജിൽ പങ്കെടുത്ത പരിപാടി കഴിയുംവരെ പുറത്ത് ആരെയും നിൽക്കാൻ പോലീസ് സമ്മതിച്ചില്ല. ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്താനും അനുവദിച്ചില്ല.

നികുതി വർധനക്കെതിരെ യുഡിഎഫ്, സംസ്ഥാന വ്യാപക പ്രതിഷേധ സമരം നിലനിൽക്കുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങളും ശക്തമാകുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ പലയിടത്തും പോലീസ് സുരക്ഷ സാധാരണക്കാരുടെ യാത്രകളെ വളരെ സാരമായി ബാധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ, കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനം എന്നിവയുൾപ്പെടെ നാല് പരിപാടികൾ ആണ് ഇന്ന് മുഖ്യമന്ത്രിക്ക്. അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളേജിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്‌ത്രത്തിനും മാസ്‌കിനും വിലക്ക് ഏർപ്പെടുത്തിയത് വൻ ചർച്ച ആയിരുന്നു.

More News

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ സെക്കൻ്റ് സിംഗിൾ പുറത്തിറങ്ങി

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ സെക്കൻ്റ് സിംഗിൾ പുറത്തിറങ്ങി

ആദായ നികുതി വകുപ്പ് മോഹൻലാലിൻ്റെ മൊഴിയെടുത്തു

ആദായ നികുതി വകുപ്പ് മോഹൻലാലിൻ്റെ മൊഴിയെടുത്തു

കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു

ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു

ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ല: എം.വി ഗോവിന്ദൻ

ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ല: എം.വി ഗോവിന്ദൻ