കേന്ദ്രത്തിനെ വിമർശിച്ച് മുഖ്യമന്ത്രി
Send us your feedback to audioarticles@vaarta.com
ജനാധിപത്യത്തിന് ബിജെപി ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ബിജെപി ഭരണഘടനയെ നോക്കുകുത്തി ആക്കുന്നു, ബ്രിട്ടീഷ് അനുകൂലികളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് എന്നും മുഖ്യമന്ത്രി ആരോപിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ രാജ്യത്തിൻ്റെ അഖണ്ഡതയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്നു. ഗവർണർമാരെ ഉപയോഗിച്ച് വിദ്യഭ്യാസ സമ്പ്രദായം തകർക്കാൻ ശ്രമിക്കുന്നു, ജനാധിപത്യത്തിന് ഇതര വര്‍ഗീയ ധ്രുവീകരണമാണ് മോദി സര്‍ക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഖമ്മത്ത് പ്രതിപക്ഷപാര്‍ട്ടികളുടെ മഹാറാലിയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹം കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രനയങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാരുകളെ തകർക്കാൻ ഗവർണറുടെ ഓഫീസിനെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതു സമ്മേളനത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്, മറ്റ് പ്രമുഖ ദേശീയ നേതാക്കളും പങ്കെടുത്തു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments