ചേതൻ കുമാർ- രാക്ഷ് രാം ചിത്രം 'ബർമ' ഒരുങ്ങുന്നു

  • IndiaGlitz, [Thursday,September 28 2023]

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രാക്ഷ് രാം ആദ്യമായി അഭിനയിക്കുന്ന ചിത്രം 'ബർമ' ഒരുങ്ങുന്നു. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ ചിത്രമായ 'ബർമ' കന്നഡ, തെലുഗ്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനെത്തും. ചേതൻ കുമാർ സംവിധാനം ചെയുന്ന ചിത്രമാണ് 'ബർമ'.

ബർമയുടെ മുഹൂർത്തം ചടങ്ങുകൾ ബസവൻഗുഡി ദൊഡ ഗണപതി ക്ഷേത്രത്തിൽ നടന്നു. അശ്വിനി പുനീത് രാജ്‌കുമാർ ചിത്രത്തിൻ്റെ ക്ലാപ്‌ബോർഡ് അടിച്ചു. രാഘവേന്ദ്ര രാജ്‌കുമാർ സ്വിച്ച് ഓൺ ചടങ്ങുകൾ നടത്തി. ആക്ഷൻ പ്രിൻസ് ധ്രുവ് സർജയിലൂടെ ചിത്രത്തിൻ്റെ ആദ്യ ഷോട്ട് എടുക്കുകയും ചെയ്‌തു. ആദിത്യ മേനോൻ, ദീപക് ഷെട്ടി എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. സംഗീതം: വി ഹരികൃഷ്‌ണ, ആക്ഷൻ: ഡോ. കെ രവിവർമ, എഡിറ്റർ: മഹേഷ് റെഡ്ഢി, ക്യാമറ: സങ്കേത് എം വൈ സി, ആർട്ട് ഡയറക്ടർ: രാഖിൽ.