ചെസ് ലോക കപ്പ്: കാൾസൻ ലോക ചാമ്പ്യൻ; പൊരുതിതോറ്റ് പ്രഗ്നാനന്ദ
- IndiaGlitz, [Friday,August 25 2023] Sports News
ചെസ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്പർ താരവും മുൻ ലോക ചാമ്പ്യനുമായ നോർവെയുടെ മാഗ്നസ് കാൾസന്. ചെസ് ലോകകപ്പിൻ്റെ ഫൈനൽ പോരാട്ടത്തിൽ നോർവേ ഇതിഹാസം മാഗ്നസ് കാൾസണോട് ഇന്ത്യയുടെ 18കാരൻ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ മത്സരത്തിൽ 35 ഉം രണ്ടാം മത്സരത്തിൽ 30 ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു.
കാൾസൺ, പ്രഗ്നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെ ആണ് ചെസ് ലോക കപ്പ് പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ടൈ ബ്രേക്കറിൽ ഇന്ത്യയുടെ പ്രഗ്നാനന്ദ പരാജയം സമ്മതിക്കുക ആയിരുന്നു. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോക കപ്പ് ഫൈനലലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട് (2000, 2002). 2005-ൽ ലോകകപ്പിൻ്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനു ശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടി ആണ് പ്രഗ്നാനന്ദ. വിജയത്തിന് തുല്യമായ പ്രകടനമാണ് പ്രഗ്നാനന്ദ കാഴ്ചവെച്ചത്. അഞ്ചു തവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസണോടാണ് തോറ്റത്.