ഗുജറാത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ധോണിയും സംഘവും ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 157 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. കഴിഞ്ഞ 18 റൺ ചേസുകളിൽ ഇത് ഗുജറാത്തിൻെറ നാലാം തോൽവി മാത്രമാണ്. 38 പന്തിൽ നിന്ന് 42 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിൻെറ ടോപ് സ്കോറർ. വൃദ്ധിമാന്‍ സാഹ (12), ഹാര്‍ദിക്ക് പാണ്ഡ്യ (8), ദാസുന്‍ ഷനക (17), ഡേവിഡ് മില്ലര്‍ (4), രാഹുല്‍ തേവാട്ടിയ (3) എന്നിവര്‍ പൊരുതാതെ ആയിരുന്നു കീഴടങ്ങിയത്.

14 സീസണില്‍ നിന്ന് സിഎസ്‌കെ കളിക്കുന്ന 10ാമത്തെ ഫൈനലാണിത്. ഇതോടെ വമ്പന്‍ നേട്ടത്തിലേക്കാണ് സിഎസ്‌കെ എത്തിയിരിക്കുന്നത്. സിഎസ്‌കെ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ ഫൈനല്‍ കളിച്ച രണ്ടാമത്തെ ടീം മുംബൈ ഇന്ത്യന്‍സാണ്. ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ, തീക്ഷണ, ജഡേജ, പതിരാണ എന്നിവരെല്ലാം രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലക്നൌവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള എലിമിനേറ്ററിലെ വിജയിയെ ഗുജറാത്ത് രണ്ടാം ക്വാളിഫയറിൽ നേരിടും.

More News

78 ൻ്റെ നിറവിൽ മുഖ്യൻ

78 ൻ്റെ നിറവിൽ മുഖ്യൻ

2000ൻ്റെ നോട്ടിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ല: നൃപേന്ദ്ര മിശ്ര

2000ൻ്റെ നോട്ടിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ല: നൃപേന്ദ്ര മിശ്ര

'ആർആർആർ' ലെ വില്ലൻ കഥാപാത്രം റേ സ്റ്റീവൻസൺ അന്തരിച്ചു

'ആർആർആർ' ലെ വില്ലൻ കഥാപാത്രം റേ സ്റ്റീവൻസൺ അന്തരിച്ചു

ഫിലിം ക്രിട്ടിക്‌സ് അവാർഡ്: കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

ഫിലിം ക്രിട്ടിക്‌സ് അവാർഡ്: കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

മികച്ച നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്

മികച്ച നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്