കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ 49 റണ്ണിന്‌ കീഴടക്കി ചെന്നൈ സൂപ്പർകിങ്സ്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സിന് സൂപ്പർ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റൺസിന് തകർത്താണ് ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. സ്‌കോർ: ചെന്നൈ 4-235, കൊൽക്കത്ത 8-186. ശിവം ദുബെ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറും പറത്തി. മൂന്നാം വിക്കറ്റിൽ ദുബെയും രഹാനെയും 85 റണ്ണടിച്ചു. ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌ 20 പന്തിൽ 35 റണ്ണും രവീന്ദ്ര ജഡേജ എട്ട്‌ പന്തിൽ 18 റണ്ണും നേടി. പന്തിൽ 35 റൺസുമായി ​ഗെയ്ക്‌വാദ് മടങ്ങി. താരം മൂന്ന് സിക്സും രണ്ട് ഫോറും പറത്തി. ക്രീസിലെത്തിയ അജിൻക്യ രഹാനെയും കൂറ്റനടികളുമായി കളം നിറഞ്ഞു. സ്കോർ 109ൽ എത്തിയപ്പോൾ അർധ സെഞ്ച്വറി നേടിയ കോൺവെയും പുറത്തായി. താരം 56 റൺസെടുത്തു. 40 പന്തിൽ നാല് ഫോറും മൂന്ന് സിക്സും താരം നേടി. 33 പന്തിൽ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 53 റൺസുമായി പുറത്താകാതെ നിന്ന റിങ്കുവിന് സ്‌കോർ 186-ൽ എത്തിക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി കെകെആർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ഇന്നിങ്സിൽ 18 സിക്സുകൾ പിറന്നു. അജിൻക്യ രഹാനെ, ഡെവോൺ കോൺവെ, ശിവം ഡുബെ എന്നിവർ അർധ സെഞ്ച്വറി നേടി.