ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ജയം. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്‌സ് 134 റൺസാണ് നേടിയത്. കോൺവെ പുറത്താകാതെ 77 റൺസും ഗെയ്ക്‌വാദ് 35 റൺസുമെടുത്തു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ്. ചെന്നൈ 18.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്. രവീന്ദ്ര ജഡേജയുടെ ബോളിങ് പ്രകടനമാണ് സൺറൈസേഴ്‌സിന് തിരിച്ചടിയായത്. ചെന്നൈയ്ക്ക് വേണ്ടി ജഡേജ മൂന്നും ആകാശ് സിങ്, തീക്ഷ്ണ, പതിരാന എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

കോണ്‍വെ 57 പന്തില്‍ 70 റണ്‍സെടുത്ത് കോണ്‍വെ പുറത്താകാതെ നിന്നു. സൺറൈസേഴ്‌സിനായി ഓപ്പണർമാരായ ഹാരി ബ്രൂക്കും അഭിഷേക് ശർമയും ടീമിന് ഭേദപ്പെട്ട തുടക്കമായിരുന്നു നൽകിയത്. ആദ്യ നാലോവറിൽ 35 റൺസ് എടുത്ത ടീമിന് തൊട്ടടുത്ത ഓവറിൽ ഓപണർ ഹാരി ബ്രൂക്കിനെ നഷ്ടപ്പെട്ടതോടെ മത്സരം ഹൈദരാബാദിന് പ്രതികൂലമായി. 34 റൺസെടുത്ത അഭിഷേക് ശർമയാണ് സൺറൈസേഴ്‌സ് നിരയിലെ ടോപ്‌സ്‌കോറർ. ഇതോടെ 6 മത്സരങ്ങളിൽ നിന്ന് 4 ജയവും 2 തോൽവിയുമുൾപ്പെടെ 8 പോയിന്റ് നേടിയ ചെന്നൈ, പോയിന്റ് അടിസ്ഥാനത്തിൽ രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നിവർക്കൊപ്പം എത്തിയെങ്കിലും റൺറേറ്റ് പ്രകാരം മൂന്നാം സ്ഥാനത്താണ്.

More News

ധോണി സഹതാരങ്ങളോട് എല്ലായ്പ്പോഴും ആദരവോടെ പെരുമാറുന്നു: ഹർഭജൻ സിങ്

ധോണി സഹതാരങ്ങളോട് എല്ലായ്പ്പോഴും ആദരവോടെ പെരുമാറുന്നു: ഹർഭജൻ സിങ്

മമ്മൂട്ടിയുടെ ഉമ്മയുടെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ച് ജോൺ ബ്രിട്ടാസ്

മമ്മൂട്ടിയുടെ ഉമ്മയുടെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ച് ജോൺ ബ്രിട്ടാസ്

കേന്ദ്രം കൊണ്ടുവന്ന നിയമം മാറ്റാൻ സംസ്ഥാനത്തിന് സാധിക്കില്ല: ആന്റണി രാജു

കേന്ദ്രം കൊണ്ടുവന്ന നിയമം മാറ്റാൻ സംസ്ഥാനത്തിന് സാധിക്കില്ല: ആന്റണി രാജു

സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്

പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്