'ചാട്ടുളി' ട്രെയിലർ റിലീസായി

  • IndiaGlitz, [Monday,July 17 2023]

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. അട്ടപ്പാടിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരും അഭിനയിക്കുന്നു. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളി നിർവ്വഹിക്കുന്നു.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. ഛായാഗ്രഹണം: പ്രമോദ്.കെ.പിള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജു വി.എസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, എഡിറ്റർ: അയൂബ് ഖാൻ, കല: അപ്പുണ്ണി സാജൻ, മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ, സംഘട്ടനം: ബ്രൂസ്‌ ലി രാജേഷ്, വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ: രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്: കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ.രജിത്കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ: പ്രസാദ് ശ്രീകൃഷ്ണപുരം, പ്രദീപ് ദിനേശ്, സ്റ്റിൽസ്: അനിൽ പേരാമ്പ്ര, പരസ്യക്കല: ആന്റണി സ്റ്റീഫൻ.

More News

ഫീനിക്സ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഫീനിക്സ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്: കെ.ബി ഗണേഷ് കുമാര്‍

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്: കെ.ബി ഗണേഷ് കുമാര്‍

ഗഗനചാരി ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി

"ഗഗനചാരി" ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു

ആദ്യ വിംബിള്‍ഡന്‍ കിരീടമണിഞ്ഞ് കാര്‍ലോസ് അല്‍കരാസ്

ആദ്യ വിംബിള്‍ഡന്‍ കിരീടമണിഞ്ഞ് കാര്‍ലോസ് അല്‍കരാസ്