ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും: എം.വി ഗോവിന്ദൻ
Send us your feedback to audioarticles@vaarta.com
ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയില്ലെങ്കിൽ ഞങ്ങൾ ജയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. ഏത് സ്ഥാനാർഥി ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. ഇടത് സർക്കാറിന്‍റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
53 വർഷം നീണ്ട കോൺഗ്രസിൻ്റെ ആധിപത്യം നിലനിർത്തിയ ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ഈ തെരഞ്ഞെടുപ്പ് ഒരു ഈസി വാക്കോവർ ആയിരിക്കുമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യ ധാരണ. വൈകാരിക തലത്തിൽനിന്ന് ജനം വോട്ട് അവർക്കനുകൂലമായി നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വികസനവും സർക്കാർ നിലപാടും ചർച്ച ചെയ്യപ്പെടുകയും ചെയ്തതോടെ യുഡിഎഫിന് അവരാഗ്രഹിക്കുന്നതു പോലെ ജയിക്കാനാവില്ലെന്ന് മനസിലായി. വൻ പ്രതീക്ഷയാണ് എൽഡിഎഫിന് ഉള്ളതെന്നും ജെയ്ക്കിന് വലിയ വിജയ സാധ്യതയാണ് കാണുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും ഘടകകക്ഷിയുടെ സീറ്റ് പിടിച്ചെടുക്കുന്ന സമീപനം ഇല്ലെന്നും എന്തു സംഭവിച്ചു എന്നത് പരിശോധിക്കാൻ നിർദേശം നൽകിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com