ചന്ദ്രയാന്‍ 3: സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ വിജയകരം; അഭിമാനമായി ഐ.എസ്.ആർ.ഒ
Send us your feedback to audioarticles@vaarta.com
ചരിത്രം തിരുത്തികുറിച്ചു കൊണ്ട് ചന്ദ്രയാൻ 3പേടകം ചന്ദ്രനിൽ കാലുകുത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ. ഇതിന് മുന്‍പ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
അവസാന സെക്കന്‍ഡില്‍ കൈവിട്ടുപോയ ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇസ്റോ ചന്ദ്രയാന്‍ മൂന്നൊരുക്കിയത്. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. വൈകിട്ട് 5.45 ന് ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. 25ന് ലാന്‍ഡര്‍ മൊഡ്യൂളിൻ്റെ ഉള്ളിലുള്ള റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്സ് ഉച്ച കോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിംഗ് തത്സമയം വെര്‍ച്വലായി കണ്ടു. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർ.ഒയ്ക്ക് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com