'ചന്ദ്രമുഖി 2': വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

  • IndiaGlitz, [Friday,September 22 2023]

'ചന്ദ്രമുഖി 2'ൻ്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുഭാസ്‌കരൻ നിർമ്മിച്ച് രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്റ്റംബർ 28നാണ് തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്ടർ പി വാസുവാണ് സംവിധാനം ചെയ്യുന്നത്.

പി വാസുവിൻ്റെ 65-മത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'. വേട്ടയിൻ രാജ ആയിട്ടാണ് രാഘവ ലോറൻസ് എത്തുന്നത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്ര സംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു.