'ചന്ദ്രമുഖി 2' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി; വേട്ടയിൻ രാജയായി രാഘവ ലോറൻസ്

  • IndiaGlitz, [Monday,July 31 2023]

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'വിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. വേട്ടയിൻ രാജ ആയി രാഘവ ലോറൻസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തിയറ്റർ റിലീസ് ചെയ്യും. മുൻനിര പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. 18 വർഷം മുമ്പ് ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

പി.വാസുവിൻ്റെ 65-മത്തെ ചിത്രമായ 'ചന്ദ്രമുഖി 2' ലൈക്ക പ്രൊഡക്ഷൻ ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം.കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനർ ആയി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More News

പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി

"പാപ്പച്ചൻ ഒളിവിലാണ്" ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും: വി.ശിവന്‍കുട്ടി

അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും: വി.ശിവന്‍കുട്ടി

അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

തിരച്ചിൽ വിഫലം; കാണാതായ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി

തിരച്ചിൽ വിഫലം; കാണാതായ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി