CCL 2023: താരസംഘടനയായ അമ്മയും മോഹൻലാലും പിൻമാറി

  • IndiaGlitz, [Monday,February 27 2023]

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ അമ്മയും മോഹൻലാലും പിൻമാറി. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തൻ്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിർദേശിച്ചു. സിസിഎൽ 3 യുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ മോഹൻലാലിൻ്റെ നിർദേശത്തെ തുടർന്ന് ടീം നീക്കം ചെയ്തു. കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും നയിക്കുന്ന കേരള സ്ട്രൈക്കേഴ്സിനും അമ്മ താരസംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കി. ടീം മത്സരിക്കുന്നത് സ്വന്തം നിലയ്ക്കെന്നു താരസംഘടനയുടെ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ടൂർണമെന്റിൻ്റെ സംഘാടകരുമായിട്ടുള്ള ഭിന്നതയാണ് സിസിഎല്ലിൽ നിന്നുള്ള പിൻമാറ്റമെന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞു. നേരത്തെ ടീമിൻ്റെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയിരുന്നു മോഹൻലാൽ. തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ.

More News

മാലിക്കിലെ അഭിനയം ഒരിക്കലും മറക്കാൻ ആകില്ല: പാർവതി കൃഷ്ണ

മാലിക്കിലെ അഭിനയം ഒരിക്കലും മറക്കാൻ ആകില്ല: പാർവതി കൃഷ്ണ

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ത്രില്ലെർ ചിത്രം കണ്ണൂർ സ്ക്വാഡിൻ്റെ ഫസ്റ്റ്ലുക്ക് റിലീസായി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ത്രില്ലെർ ചിത്രം കണ്ണൂർ സ്ക്വാഡിൻ്റെ ഫസ്റ്റ്ലുക്ക് റിലീസായി

സർക്കാർ, മോദി ഭരണത്തിൻ്റെ മലയാള പരിഭാഷ: ഷാഫി പറമ്പില്‍ എംഎല്‍എ

സർക്കാർ, മോദി ഭരണത്തിൻ്റെ മലയാള പരിഭാഷ: ഷാഫി പറമ്പില്‍ എംഎല്‍എ

ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രൻ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല

ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രൻ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല