മനീഷ് സിസോദിയക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
Send us your feedback to audioarticles@vaarta.com
മദ്യ ലൈസൻസ് അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ അനുബന്ധ കുറ്റപത്രം നൽകി. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി 26 നാണ് മദ്യനയ കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. നിലവിൽ തിഹാർ ജയിലിലാണ് മനീഷ് സിസോദിയ. നേരത്തെ സിസോദിയ സമർപ്പിച്ച ജാമ്യ ഹർജി സിബിഐ കോടതി തളളിയിരുന്നു. 60 ദിവസത്തിനു ശേഷം സിസോദിയയ്ക്കു ലഭിക്കാവുന്ന സ്വാഭാവിക ജാമ്യം തടയാനുള്ള സിബിഐയുടെ നീക്കമാണിതെന്നു വ്യാഖ്യാനമുണ്ട്. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസാണിത് എന്ന ആക്ഷേപമാണ് എഎപിയും കെജ്രിവാളും മുന്നോട്ടു വയ്ക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout