പ്രസംഗത്തിനിടെ പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടി: മുഖ്യമന്ത്രി
Send us your feedback to audioarticles@vaarta.com
പ്രസംഗത്തിനിടെ ക്ഷോഭിച്ച് ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയാണ് താൻ ചെയ്തതെന്നും വിശദീകരിച്ച് മുഖ്യമന്ത്രി. കാസർകോഡ് കുണ്ടംകുഴിയിൽ ഫാർമേഴ്സ് സഹകരണ സഹകരണ ബാങ്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടന വേളയിലായിരുന്നു സംഭവം.
പ്രസംഗം തീരുന്നതിന് മുമ്പേ അനൗൺസ്മെന്‍റ് വന്നപ്പോൾ ആ തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്. ഒരു തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളിങ്ങനെ വാർത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും പിന്നീട് നടക്കാൻ പോകുന്ന പരിപാടികളെ കുറിച്ചുള്ള അനൗൺസ്മെന്റ് നടത്തുകയായിരുന്നു. താൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടില്ല. അതിന് ശേഷമാണ് ഇത്തരത്തിലുള്ള അനൗൺസ്മെന്റുകൾ നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അനൗൺസ്മെന്റിൻ്റെ ശബ്ദത്തിൽ അനൗൺസ്മെന്റ് നടത്തിയ ആൾ ഇത് കേട്ടില്ല. ഇതൊന്നും ശരിയായ ഏര്‍പ്പാടല്ലെന്നും അയാള്‍ക്കു ശരിക്കു ചെവിയും കേള്‍ക്കത്തില്ലേയെന്നും മുഖ്യമന്ത്രി നീരസത്തോടെ വേദി വിടും മുന്‍പ് പറയുകയുണ്ടായി.
Follow us on Google News and stay updated with the latest!
Comments