സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്‌റ്റേചെയ്തു
Send us your feedback to audioarticles@vaarta.com
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസില്‍ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉണ്ണി മുകുന്ദൻ്റെ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തു തീര്‍പ്പിലായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിക്കുകയായിരുന്നു. കേസില്‍ ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അവര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ടെന്നും വിചാരണ വേളയിലാണ് ഇതിൻ്റെ വസ്തുത പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
എഫ്ഐആര്‍ റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമം നടത്തിയത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്. ഉണ്ണിമുകുന്ദൻ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2017 ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തിൽ സെപ്തംബർ 15ന് പരാതി നൽകിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments