അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്
Send us your feedback to audioarticles@vaarta.com
വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ സുരാജ് വെഞ്ഞാറമൂടിനോട് ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഹാജരാവാൻ നിർദേശം. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് സുരാജിനെതിരെ കേസ് എടുത്തിരിക്കുന്നത്. സുരാജ് സഞ്ചരിച്ച കാർ മലപ്പുറം സ്വദേശിയായ ശരത് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ശരത്തിൻ്റെ കാലിന് പരിക്കേറ്റിരുന്നു.
ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര് ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിൻ്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിൻ്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout