ആദ്യ വിംബിള്‍ഡന്‍ കിരീടമണിഞ്ഞ് കാര്‍ലോസ് അല്‍കരാസ്
Send us your feedback to audioarticles@vaarta.com
നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് കാർലോസ് അൽകാരാസിന് വിംബിൾഡൺ കിരീടം. ലോക രണ്ടാം നമ്പർ താരം നോവാക്ക് ജോക്കോവിച്ചിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍കരാസിൻ്റെ വിജയം (1-6, 7-6, 6-1, 3-6, 6-4). കന്നി വിംബിള്‍ഡണ്‍ കിരീടമാണ് സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് സ്വന്തമാക്കിയത്. ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെയാണ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം മറികടന്നത്.
സമ്മര്‍ദ്ദമേറിയതോടെ നാലാം സെറ്റില്‍ ജോക്കോവിച്ച് തിരിച്ചടിച്ച്, രണ്ട് നിര്‍ണായക ബ്രേക്കുകള്‍ നേടി 3-6 ന് സെറ്റ് സ്വന്തമാക്കി. ആക്രമണാത്മകമായ സ്ട്രോക്ക് മേക്കിംഗ് ഫലം കാണാന്‍ തുടങ്ങിയപ്പോള്‍ അല്‍കാരസ് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിച്ചു. 26 മിനിറ്റോളം നീണ്ടുനിന്ന മൂന്നാം സെറ്റിലെ അഞ്ചാം ഗെയിമില്‍ ജോക്കോവിച്ചിനെ തകര്‍ത്ത് 6-1ന് വിജയം. സെന്‍റര്‍ കോര്‍ട്ടില്‍ ജോക്കോവിച്ച് തോല്‍ക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായിരുന്നു. 2018ൽ തുടങ്ങിയ ജോക്കോവിച്ചിൻ്റെ വിജയയാത്രയ്ക്കാണ് കാർലോസ് അന്ത്യം കുറിച്ചത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments