ഓരോ വീടും ശ്മശാനമാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ: പ്രകാശ് രാജ്
Send us your feedback to audioarticles@vaarta.com
രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യ ദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിൻ്റെ മുറ്റത്തു കൂടി കടന്നു പോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.
"എൻ്റെ രാജ്യത്തോടൊപ്പം കരഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ. ഞാൻ മരിച്ചിട്ടില്ല, അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിൻ്റെ ഭാഗമാകില്ല"- പ്രകാശ് രാജ് പറഞ്ഞു. 'അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ' എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. നമ്മുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികൾ അനാഥരാകുകയും ന്യൂനപക്ഷം ബുൾഡോസർ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. കപട ദേശീയതയെ ആഘോഷിക്കാൻ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനില്ലെന്നും നടൻ കുറിപ്പിൽ വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments