ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം
Send us your feedback to audioarticles@vaarta.com
എ ഐ ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്നു തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ്റെ ഭാര്യാ പിതാവാണു പ്രകാശ് ബാബു. പ്രകാശ് ബാബുവിനാണ് ഈ ക്യാമറയുടെ ടെണ്ടര്‍ ബിനാമി പേരില്‍ നല്‍കിയിട്ടുള്ളത്. ഫിസിക്കലായി പ്രകാശ് ബാബു ടെണ്ടറിന് ഹാജരാകുന്നില്ല. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ പ്രകാശ് ബാബുവിൻ്റെ വളരെ വേണ്ടപ്പെട്ടായാള്‍ ആണ് ഹാജരാകുന്നതും ടെണ്ടര്‍ വിളിക്കുന്നതും. പ്രസാഡിയോയുടെ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നും പ്രകാശ് ബാബു ഇല്ല. എന്നാൽ 2020 ൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മുതൽ പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നു കമ്പനി രേഖകൾ വ്യക്തമാക്കുന്നു. തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments