സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല: അനിൽ ആന്റണി
Send us your feedback to audioarticles@vaarta.com
രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി രംഗത്ത്. "ഒരു സ്റ്റേ ലഭിച്ചതു കൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല. രാഹുൽ തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഇതിന് അർഥമെന്നും അനിൽ ആന്റണി പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോള്‍ കോടതികളെ പുകഴ്ത്തുകയും അല്ലാത്തപക്ഷം കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നു.
ബി ജെ പി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാ നീതിന്യായ വ്യവസ്ഥകളെയും നമ്മള്‍ ബഹുമാനിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബി ജെ പി ബഹുമാനിക്കുന്നു. അതില്‍ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങള്‍ക്ക് പ്രസ്‌ക്തിയില്ല എന്ന് അനില്‍ ആന്റണി പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും, പ്രചരിക്കുന്ന കാര്യങ്ങളില്‍ ഒരു അടിസ്ഥാനവും ഇല്ല എന്നും അനില്‍ ആന്റണി കൂട്ടിച്ചേർത്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com