ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
Send us your feedback to audioarticles@vaarta.com
പുരാവസ്തു തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് ഇ ഡിക്ക് മുമ്പാകെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ ഹാജരാവില്ല. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു സുധാകരനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ തിരക്ക് കാരണം ഹാജരാകാന്‍ സാധിക്കില്ലെന്ന് സുധാകരന് ഇഡിയെ അറിയിക്കും. സമയം നീട്ടി ചോദിക്കാനാണ് തീരുമാനം.
മോൻസണ് പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം കൈപ്പറ്റിയെന്ന കേസിൽ ആണ് സുധാകരനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നത്. കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. നേരത്തെ ചികിത്സയിൽ ആയതിനാൽ ഇ ഡിക്ക് മുന്നിലെത്താനാവില്ലെന്ന് ഐ ജി ലക്ഷ്മണയും അറിയിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് മുന്‍ ഡിഐജി ആവശ്യപ്പെട്ടിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments