അയര്‍ലന്‍ഡിനെതിരായ ടി20 യിലൂടെ ബുമ്ര തിരികെയെത്തും
Send us your feedback to audioarticles@vaarta.com
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. പുറത്തേറ്റ പരിക്കിനെ തുടര്‍ന്നു ദീര്‍ഘ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് ബുമ്ര. അടുത്ത മാസം നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 സെപ്റ്റംബര്‍ മുതല്‍ താരം കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. അതിനിടെ ന്യൂസിലന്‍ഡിന് എതിരായ ഏകദിന പോരാട്ടത്തിനുള്ള ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പുറം വേദന വീണ്ടും വില്ലനായതോടെ താരത്തിനു വിട്ടു നില്‍ക്കേണ്ടി വന്നു.
നിലവില്‍ താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരുകയാണ്. ട്വന്റി-20യിൽ നിലവിൽ ഇന്ത്യയെ നയിക്കുന്ന ഹാർദ്ദിക് പാണ്ഡ്യക്ക് അയർലൻഡ് പരമ്പരയിൽ വിശ്രമം നൽകും എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമിലിടക്കമുളള ഹാർദിക്കിൻ്റെ ജോലി ഭാരം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് അയർലൻഡ് പര്യടനത്തിൽ നിന്നും ഹാർദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുന്നത്. പര്യടനത്തിൽ ശുഭ്മാൻ ഗില്ലിന് വിശ്രമമനുവദിച്ചാൽ പരിക്കിനെ തുടർന്ന് ഒരു വർഷത്തോളമായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുന്ന സ്റ്റാർ പേസർ ബുമ്ര അയർലൻഡ് പര്യടനത്തോടെ ടീമിലേക്ക് തിരികെയെത്തും.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments