ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ബുംറ; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായി നെറ്റ്സില്‍ പന്തെറിഞ്ഞ് സൂപ്പര്‍ താരം ജസ്പ്രിത് ബുംറ. ബൗണ്‍സറുകളും യോര്‍ക്കറുകളും താരം എറിയുന്ന വീഡിയോ ബിസിസിഐ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഞങ്ങൾ എല്ലാവരും കാത്തിരുന്ന നിമിഷം എന്ന തലക്കെട്ടോടെയാണ് ബിസിസിഐ ബുംറ പന്തെറിയുന്ന വീഡിയോ പങ്കുവെച്ചത്.

പരുക്കിൻ്റെ പിടിയിലായതിനാല്‍ ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് ജസ്പ്രിത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തിയത്. 11 മാസങ്ങള്‍ക്കു ശേഷമാണ് ബുംറ ദേശീയ ടീമില്‍ തിരികെ എത്തിയിരിക്കുന്നത്. നെറ്റ്സില്‍ ബുദ്ധിമുട്ടുകളൊ മാറ്റങ്ങളൊ ഇല്ലാതെയാണ് ജസ്പ്രിത് ബുംറ പന്തെറിഞ്ഞത്. യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമിനെ നയിക്കുന്നത് ബുംറ തന്നെയാണ്. ഓഗസ്റ്റ് 18-നാണ് അയർലൻഡുമായുള്ള ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്തിടെ വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ തോൽവി ഇന്ത്യൻ ടീമിന് കനത്ത ആഘാതമായിരുന്നു.

More News

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി

നെയ്മര്‍ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പു വെച്ചു

നെയ്മര്‍ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പു വെച്ചു

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാനാണോ: ശ്രീനാഥ് ഭാസി

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാനാണോ: ശ്രീനാഥ് ഭാസി