ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ
Send us your feedback to audioarticles@vaarta.com
സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യരെ ടീമിലെടുത്ത് മുംബൈ ഇന്ത്യൻസ്. 2021-ൽ ഇന്ത്യയ്ക്കായി ഒരു ട്വന്റി 20 മത്സരം കളിച്ചിട്ടുള്ള താരമാണ് സന്ദീപ് വാര്യർ. നേരത്തേ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന താരമായിരുന്നു അദ്ദേഹം. പക്ഷെ മിനി ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും സന്ദീപിനെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഈ സീസണില്‍ മുംബൈയുടെ ഭാഗമായ രണ്ടാമത്തെ മലയാളി താരമാണ് അദ്ദേഹം. നീലയില്‍ ആറാടുകയാണ് ചെക്കന് എന്ന മലയാളത്തില്‍ ക്യാപ്ഷന്‍ നല്‍കിയായിരുന്നു സന്ദീപ് വാര്യരെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ടീമിലേക്കു സ്വാഗതം ചെയ്തത്. ജഴ്സിയിലുള്ള താരത്തിൻ്റെ ഫോട്ടോയ്ക്കൊപ്പമായിരുന്നു ക്യാപ്ഷന്‍. പുറംഭാഗത്തിനേറ്റ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായതിനാലാണ് ബുംറയ്ക്കു ഈ സീസണിലെ ഐപിഎല്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ അദ്ദേഹം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കുറച്ച് മാസങ്ങള്‍ കൂടി വിശ്രമം ആവശ്യമായി വരുമെന്നാണ് വിവരം. ലോക കപ്പില്‍ ബുംറ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com