പ്രധാനമന്ത്രിയെ വിമർശിച്ച് ബൃന്ദാ കാരാട്ട്

  • IndiaGlitz, [Thursday,August 17 2023]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മണിപ്പൂരില്‍ കലാപം അണയാതെ തുടരുമ്പോ‍ഴും സംസ്ഥാനം ശാന്തം ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ ആണ് ബൃന്ദാ കാരാട്ട് പ്രതികരിച്ചത്. രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി പറഞ്ഞത് സത്യമാണ്. എന്നാൽ ബിജെപിയുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പൂരിനൊപ്പമില്ല.

പ്രധാനമന്ത്രി എന്തിന് യാഥാർത്ഥ്യം മറച്ച് വെച്ച് തെറ്റിദ്ധരിപ്പിക്കുന്നു. വാഗാ അതിർത്തിയിലെ ‘നോ മാന്‍സ് ലാന്‍ഡ്’ പോലെയാണ് മണിപ്പൂർ. സംസ്ഥാനത്തിന് അടിയന്തര ധന സഹായം നൽകണമെന്നും വിലക്കയറ്റം രൂക്ഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിൽ കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുന്നുവെന്ന് ബൃന്ദാ കാരാട്ട് നേരത്തെ വിമർശിച്ചിരുന്നു. മണിപ്പൂർ വിഷയം പാർലമെന്റിൽ സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്. ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ യഥാർത്ഥ ചിത്രമാണ് പുറത്തു വന്നതെന്നും ബൃന്ദാ കാരാട്ട് മുൻപ് കുറ്റപ്പെടുത്തുകയുണ്ടായി.

More News

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ബുംറ; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ബുംറ; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി

നെയ്മര്‍ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പു വെച്ചു

നെയ്മര്‍ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പു വെച്ചു

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല