കരാർ ലംഘനം; കോഹ്‌ലിക്ക് ബിസിസിഐ താക്കീത്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ബി സി സി ഐയുടെ മുന്നറിയിപ്പ്. ഏഷ്യാ കപ്പിന് മുന്നോടിയായി ഫിറ്റ്നസ് പരിശോധനാ ഫലം പങ്കു വെച്ചതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. വിരാട് കോഹ്‌ലി തൻ്റെ യോ-യോ ടെസ്റ്റ് സ്‌കോർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്, സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഉള്ള പോസ്റ്റുകൾ ഇടുന്നത് ഒഴിവാക്കണമെന്ന് താരത്തിന് മുന്നറിയിപ്പ് നൽകി.

നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ വിരാടിൻ്റെ നടപടി ബി സി സി ഐയിൽ ഉള്ളവർക്ക് അംഗീകരിക്കാൻ ആയില്ല. ബാംഗ്ലൂരിൽ നടക്കുന്ന ക്യാമ്പിൽ ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്നും കർശനമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രഹസ്യ വിവരങ്ങൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് കളിക്കാരോട് പറഞ്ഞിട്ടുണ്ട്. അവർക്ക് പരിശീലനത്തിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം, എന്നാൽ സ്‌കോറുകൾ ഒന്നും പോസ്റ്റ് ചെയ്യാൻ ആർക്കും അധികാരമില്ല”- ബി സി സി ഐ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.