ബ്രഹ്മപുരം തീ പിടുത്തം; അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്

  • IndiaGlitz, [Tuesday,March 28 2023]

ബ്രഹ്മപുരം തീ പിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. വിശദമായി നടത്തിയ അന്വേഷണത്തിൽ തീയിട്ടതിന് തെളിവ് ലഭിച്ചില്ല. പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുകയും സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും പരിശോധിക്കുകയും ചെയ്തിരുന്നു. വിശദ പരിശോധനകൾക്കു ശേഷമാണ് ബ്രഹ്മപുരം തീ പിടുത്തത്തിൽ അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയതെന്നും പൊലീസ് പറഞ്ഞു. അമിതമായ ചൂടാണ് തീ പിടുത്തത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാലിന്യത്തിൻ്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. അതിനാൽ ബ്രഹ്മപുരം പ്ലാന്‍റിൽ ഇനിയും തീ പിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

More News

എന്തിനാണ് പ്രധാനമന്ത്രി ഇത്രയും ഭയക്കുന്നത്: രാഹുൽ ഗാന്ധി

എന്തിനാണ് പ്രധാനമന്ത്രി ഇത്രയും ഭയക്കുന്നത്: രാഹുൽ ഗാന്ധി

ഇന്നസെന്റിന് യാത്രമൊഴി നേർന്നു പതിനായിരങ്ങൾ; സംസ്‌കാരം ഇന്ന് രാവിലെ

ഇന്നസെന്റിന് യാത്രമൊഴി നേർന്നു പതിനായിരങ്ങൾ; സംസ്‌കാരം ഇന്ന് രാവിലെ

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

ഓർമ്മകളിൽ ഇന്നസെന്റ്

ഓർമ്മകളിൽ ഇന്നസെന്റ്

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ