ബ്രഹ്മപുരം അഗ്നിബാധ: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി

  • IndiaGlitz, [Monday,March 06 2023]

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ പിടിത്തത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസം മുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടര്‍ന്നു. ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കളക്ടർ രേണു രാജ് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തീ പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലുള്‍പ്പെടെയുണ്ടായ പുകയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്വാസം മുട്ടല്‍ ഉള്‍പ്പടെയുള്ള അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

More News

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്, ചിത്രീകരണം നിർത്തി വച്ചു

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്, ചിത്രീകരണം നിർത്തി വച്ചു

ഗൗതം കാര്‍ത്തിക് നായകനാവുന്ന '1947 ഓഗസ്റ്റ് 16' റിലീസിന്

ഗൗതം കാര്‍ത്തിക് നായകനാവുന്ന '1947 ഓഗസ്റ്റ് 16' റിലീസിന്

പ്രിയദർശൻ്റെ 'കൊറോണ പേപ്പേഴ്സ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പ്രിയദർശൻ്റെ 'കൊറോണ പേപ്പേഴ്സ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

അല്ലു അര്‍ജുന്‍ ഇനി സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം

അല്ലു അര്‍ജുന്‍ ഇനി സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം

മലയാളത്തിൻ്റെ മണിനാദം നിലച്ചിട്ട് ഏഴു വർഷം

മലയാളത്തിൻ്റെ മണിനാദം നിലച്ചിട്ട് ഏഴു വർഷം