ബ്രഹ്മപുരം വിവാദം: സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്‌

  • IndiaGlitz, [Friday,March 24 2023]

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്ത വിഷയത്തിൽ വിജിലൻസ് പോര സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പാർട്ടി നിലപാട്. വിജിലൻസ് അന്വേഷിച്ചാൽ ലൈഫ് മിഷൻ കേസുപോലെയാകും ബ്രഹ്മപുരം കേസുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു. സോണ്ട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ ഉൾപ്പെടെ അന്വേഷിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 32 കോടി രൂപയുടെ തട്ടിപ്പാണ് ബ്രഹ്മപുരം പ്ലാന്റിൽ നടന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രഹ്മപുരം തീ പിടുത്തത്തിൽ മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സോണ്ട കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും സി പി എമ്മും പ്രതിക്കൂട്ടിലായതിനാലാണ് അടിയന്തിര പ്രമേയ നോട്ടീസിനെ ഭയപ്പെട്ടതും നിയമസഭ നടത്താതിരുന്നതുമെന്നു പ്രതിപക്ഷ നേതാവ് സർക്കാരിനെ കുറ്റപ്പെടുത്തി.