close
Choose your channels

'ബോയപതിരാപോ': സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ

Monday, June 26, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ബോയപതിരാപോ: സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ

ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന 'ബോയപതിരാപോ' യുടെ ഷൂട്ടിങ്ങ് അതിവേഗമാണ് പുരോഗമിക്കുന്നത്. സെപ്റ്റംബർ 15ന് ചിത്രം റിലീസിനെത്തും. ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെ വെച്ചതോടുകൂടി ആരാധകരും ആവേശത്തിലാണ്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. റിലീസ് ഡേറ്റ് പോസ്റ്ററിൽ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്. കോഫിയും കുടിച്ച് കൃഷിഭൂമിയിൽ സുഖത്തോടെ കിടക്കുന്ന രാമിനെ കാണാം. കട്ടി താടിയിൽ രാം എത്തുമ്പോൾ സംവിധായകൻ ബോയപതി ഇതുവരെ കാണാത്ത രീതിയിലാണ് രാമിനെ അവതരിപ്പിക്കുന്നത്.

ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാമിൻ്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ- സന്തോഷ് ദെതകെ, മ്യുസിക്- തമൻ, എഡിറ്റിങ്ങ്- തമ്മു രാജു, പി ആർ ഒ- ശബരി.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment